ചെന്നൈ: പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കെതിരേ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. വിലവർധന അംഗീകരിക്കാനാകില്ലെന്നും തീരുമാനം അടിയന്തരമായി തിരുത്തണമെന്നും അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ വിലവർധന സാധാരണക്കാർക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവർക്കും താഴ്ന്ന വരുമാനക്കാരായവർക്കും ഇടത്തരക്കാർക്കും സൂക്ഷ്മ-ഇടത്തരം വ്യവസായങ്ങൾക്കും സാമ്പത്തികമായ അധികബാധ്യത വരുത്തിവെക്കുമെന്നും വിജയ് പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
‘കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോളിയം ഉത്പന്നങ്ങളുടെ പ്രത്യേകിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്നുരൂപവീതം വർധിപ്പിച്ചു. ഇത് അംഗീകരിക്കാനാവില്ല. അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ അതിന് ആനുപാതികമായി എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നില്ല. പകരം ഈ കമ്പനികൾ അവരുടെ ലാഭം നിലനിർത്തുകയാണ് ചെയ്യുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉടനുണ്ടായ ഈ പെട്രോളിയം ഉത്പന്ന വിലവർധന അംഗീകരിക്കാനാകില്ല. പാവപ്പെട്ടവർ, താഴ്ന്ന വരുമാനക്കാർ, ഇടത്തരക്കാർ, സൂക്ഷ്മ-ചെറുകിട വ്യവസായങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഈ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധന അടിയന്തരമായി പിൻവലിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയാണ്, വിജയ് പ്രസ്താവനയിൽ പറഞ്ഞു.
Content Highlights: Tamil Nadu CM Vijay condemns the ₹3 per liter hike in fuel prices., Claims fuel companies are prioritizing profits despite lower global crude oil costs., Argues the hike burdens the poor, middle class, and MSME sector., Demands an immediate withdrawal of the price increase following state assembly elections.
Published: 15 May 2026, 10:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented