
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ മാര്‍ച്ച് മാസത്തില്‍ നടന്ന തബ്ലീഗ് സമ്മേളനം കോവിഡ് വ്യാപിക്കുന്നതിന് ഇടയാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
സമ്മേളനത്തില്‍ പങ്കെടുത്ത 233 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാര്‍ച്ച് 29 മുതല്‍ 2361 പേരെ തബ് ലീഗി ആസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തരസഹമന്ത്രി ജി കിഷന്‍ റെഡ്ഡി രാജ്യസഭയിൽ അറിയിച്ചു.
നിര്‍ദേശങ്ങള്‍ ലംഘിച്ച് തബ് ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന സാദിനെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച കുറ്റത്തിന് മൗലാന സാദിനും മറ്റ് തബ് ലീഗ് പ്രവര്‍ത്തകര്‍ക്കുമെതിരെ 1897-ലെ എപിഡെമിക് ഡിസീസ് നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Content Highlights: Tablighi Jamaat event caused coronavirus to spread to 'many persons' : MHA in Rajya Sabha
Published: 21 Sept 2020, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented