ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തിലെ 630 വിദേശ അംഗങ്ങള്‍ ഇന്ത്യ വിട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 1095 ലുക്കൗട്ട് നോട്ടീസുകള്‍ ഒഴിവാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി.
വിസാനിയമവും പകര്‍ച്ചവ്യാധി നിയമവും ലംഘിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ അകപ്പെട്ട തബ്ലീഗ് ജമാഅത്ത് അംഗങ്ങളുടെ പ്രശ്‌നത്തില്‍ വിദേശകാര്യമന്ത്രാലയം സജീവമായി ഇടപെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീനിവാസ്തവ അറിയിച്ചു.
'ബന്ധപ്പെട്ട എല്ലാ വിദേശ എംബസികളെയും ഞങ്ങള്‍ വിവരമറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24 വരെ 1095 ലുക്ക്ഔട്ട് നോട്ടീസുകള്‍ ഒഴിവാക്കുകയും തബ് ലീഗ് ജമാഅത്തിലെ 60 വിദേശ പൗരന്മാര്‍ ഇന്ത്യ വിടുകയും ചെയ്തു.' വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
വിസയുമായി പൊരുത്തപ്പെടാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഫോറിനേഴ്‌സ് നിയമപ്രകാരം കേസെടുത്തവരാണ് ഈ അംഗങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാങ്കായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മോസ്‌കോയില്‍ വെച്ചുനടക്കുന്ന യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും തീരുമാനമെടുത്താന്‍ അക്കാര്യം അറിയിക്കാമെന്നുമായിരുന്നു ശ്രീവാസ്തവയുടെ മറുപടി.
യുഎഇയുടെ റെഡ് ക്രസന്റ് അതോരിറ്റിയുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ കേരള സര്‍ക്കാര്‍ വിദേശകാരയ മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ശ്രീവാസ്തവയുടെ മറുപടി.
Content Highlights:Tablighi Jamaat : 630 Foreign Members Left India
Published: 28 Aug 2020, 02:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented