ന്യൂഡല്‍ഹി: രാജ്യത്തെ വ്യക്തികളുടെയും സംഘടനകളുടെയും നിക്ഷേപങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ സ്വിസ് ബാങ്ക് കൈമാറി. അക്കൗണ്ട് വിവരങ്ങളുടെ നാലാമത്തെ പട്ടികയാണ് ഇന്ത്യക്ക് കൈമാറിയത്. വര്‍ഷം തോറും നല്‍കുന്ന വിവരകൈമാറ്റത്തിന്റെ ഭാഗമായിട്ടാണ് നാലാമത്തെ പട്ടികയും ഇന്ത്യക്ക് കൈമാറിയത്. 34 ലക്ഷം അക്കൗണ്ടുകളുടെ വിവരങ്ങളാണ് 101 രാജ്യങ്ങള്‍ക്കായി പങ്കുവച്ചത്.
2019 സെപ്റ്റംബറിലാണ് ആദ്യമായി സ്വിറ്റസര്‍ലൻഡ് വിവരങ്ങള്‍ നല്‍കുന്നത്. ഇന്ത്യക്ക് കൈമാറിയ വിവരങ്ങള്‍പ്രകാരം ഒരേ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും അനേകം അക്കൗണ്ടുകള്‍ ഉള്ളതായി അധികൃതര്‍ അറിയിച്ചു.
നികുതി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ പരിശോധിക്കാന്‍ വിവരങ്ങള്‍ ഉപയോഗിക്കാനാകും. ഇതിനു പുറമേ കണക്കില്‍പ്പെടാത്ത പണം സമ്പാദിച്ചിട്ടുള്ളവര്‍ക്കെതിരെ നടപടി ശക്തമാക്കാനും വിവരങ്ങള്‍ സഹായകരമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വ്യക്തിവിവരങ്ങള്‍ നല്‍കില്ലെന്ന നിബന്ധന നിലനില്‍ക്കത്തന്നെ, അക്കൗണ്ടുകളില്‍ കൂടുതലും വ്യാപാരികളുടെയും പ്രവാസികളുടേതുമാണെന്ന് അധികാരികള്‍ വ്യക്തമാക്കി.
ഈ വര്‍ഷം നികുതി വെട്ടിപ്പടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട് സഹായം തേടിയ നൂറിലധികം ഇന്ത്യക്കാരുടെ കണക്കുകളും സ്വിസ് അധികാരികള്‍ പങ്കുവെച്ചു.
കള്ളപ്പണത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ ഒരു നാഴികകല്ലായാണ് വിവരങ്ങളുടെ കൈമാറ്റം കണക്കാക്കുന്നത്.
Content Highlights: Swiss bank, account details, shared with India, for 4th time
Published: 10 Oct 2022, 07:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented