ന്യൂഡല്‍ഹി:മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് തന്നെ അക്രമിച്ച ബിഭവ് കുമാര്‍ കെജ്രിവാളിന്റെ പ്രധാന മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്ന് എ.എ.പി രാജ്യസഭാ എം.പി സ്വാതി മലിവാള്‍. തനിക്കെതിരേ നടന്ന അത്രിക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ലജ്ജിതരാണെന്നും സ്വാതി പറഞ്ഞു. വിവാദത്തിന് ശേഷം ടൈംസ് നൗ വിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്വാതി.
മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളാണ് ബിഭവ്. വലിയ സര്‍ക്കാര്‍ മന്ദിരത്തിലാണ് താമസം. മന്ത്രിമാര്‍ക്ക് പോലും ലഭിക്കാത്ത സൗകര്യമാണ് ബിഭവിന് ലഭിക്കുന്നതെന്നും സ്വാതി ചൂണ്ടിക്കാട്ടി. എ.എ.പിക്ക് ബിഭവിനെ പേടിയാണ്. നേരത്തേയും അയാള്‍ക്കെതിരേ സമാന രൂപത്തിലുള്ള അതിക്രമ പരാതിയുണ്ടായിട്ടുണ്ടെന്നും സ്വാതി പറഞ്ഞു.
അരവിന്ദ് കെജ്രിവാള് ഇപ്പോള്‍ ബിഭവിന് വേണ്ടി പോരാടുകയാണ്. ഇതേ പോരാട്ട വീര്യം മനീഷ് സിസോദിയയുടെ കാര്യത്തിലുണ്ടായില്ല. മനീഷ് സിസോദിയ ഇവിടെയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നും സ്വാതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന സംഭവത്തിന് ശേഷം ഉറക്കം ലഭിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഏഴുന്നേല്‍ക്കുമ്പോള്‍ അസുഖ ബാധിതയെപോലെ തോന്നുന്നു. വലിയ ട്രോമയിലാണ് താനെന്നും സ്വാതി വ്യക്തമാക്കി.
ഡല്‍ഹി വനിതാ കമ്മിഷന് ചെയര്പേഴ്സണായിരിക്കുമ്പോല് 170000 കേസുകളെങ്കിലും കൈകാര്യം ചെയ്തിട്ടുണ്ടാവും. ആയിരത്തോളം അതിജീവിതകളെ കാണാനായി. അവര്‍ അന്ന് അനുഭവിച്ച് സമാന അവസ്ഥയിലൂടെയാണ് താനിപ്പോള്‍ കടന്നുപോവുന്നതെന്നും സ്വാതി പറഞ്ഞു.
2006-ല്‍ പൂര്‍ത്തിയാക്കിയ എന്‍ജിനിയറിംഗ് ഉപേക്ഷിച്ചാണ് കെജ്രിവാളിനൊപ്പം ജനങ്ങളെ സേവിക്കാനിറങ്ങിയത്. പക്ഷെ ഇന്ന് ജനങ്ങളുമായി ബന്ധപ്പെടാനുള്ള കഴിവ് പാര്‍ട്ടിക്ക് ഇല്ലാതെ പോയെന്നും സ്വാതി പറഞ്ഞു.
Content Highlights: swati maliwal against bibav kumar and kejrival
Published: 25 May 2024, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented