ന്യൂഡൽഹി: മരിച്ചയാളുടെ കുടുംബാംഗങ്ങളെ തൃപ്തിപ്പെടുത്താൻവേണ്ടി മാത്രം യാന്ത്രികമായി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തരുതെന്ന് സുപ്രീംകോടതി. തെറ്റുചെയ്യാത്തവർക്കെതിരേ നിയമം ദുരുപയോഗം ചെയ്യാതിരിക്കാൻ അന്വേഷണ ഏജൻസികളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ എ.എസ്. ഓക, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു. 

To advertise here,

വായ്പ തിരിച്ചടയ്ക്കാൻ നിർബന്ധിച്ചതിന്റെപേരിൽ മധ്യപ്രദേശിൽ ഒരാൾ ആത്മഹത്യ ചെയ്ത കേസിൽ ബാങ്ക് മാനേജർക്കെതിരായ പ്രേരണക്കുറ്റം ഒഴിവാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.ആത്മഹത്യാ പ്രേരണക്കുറ്റം വളരെ സാധാരണമായി പോലീസുകാർ ഉപയോഗിച്ചുവരുന്നതായാണ് കാണുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു.