ചെന്നൈ: വ്യാജമദ്യ ദുരന്തത്തില്‍ തമിഴ്‌നാട്ടിലെ വിഴുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമായി മരിച്ചവരുടെയെണ്ണം പത്തായി. മൂന്ന് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്. വെള്ളിയാഴ്ച രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ആറുപേര്‍ ഞായറാഴ്ചയാണ് മരിച്ചത്.

To advertise here,

വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വ്യാജമദ്യം കഴിച്ച നിരവധിപേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇവരെല്ലാം അപകടനില തരണംചെയ്തുവെന്നാണ് വിവരം.

തമിഴ്‌നാട്ടില്‍ രണ്ടിടത്തുണ്ടായ വ്യാജമദ്യ ദുരന്തങ്ങളിലാണ് പത്തുപേര്‍ മരിച്ചതെന്ന് ഐ.ജി എന്‍ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവരണ്ടും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചെങ്കല്‍പ്പേട്ട്, വില്ലുപുരം ജില്ലകളിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. 33 പേര്‍ സുഖംപ്രാപിച്ചുവരുന്നുവെന്നും പോലീസ് അറിയിച്ചു.