ദാദ്ര: ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ചി വൃത്തിയാക്കുന്ന വീഡിയോ പുറത്തുവന്നതിനേത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലിയിലെ സില്‍വാസയിലാണ് സംഭവം. ദേശീയപതാകയെ അവഹേളിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

To advertise here,

ഇറച്ചിക്കടയില്‍ തൊഴിലാളിയായ ഇയാള്‍ ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ചി തുടച്ച് വൃത്തിയാക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തതെന്ന് സില്‍വാസ പോലീസ് പറഞ്ഞു.

പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ വെച്ച് ദേശീയ പതാക കത്തിക്കുക, കീറുക, മലിനപ്പെടുത്തുക, വികൃതമാക്കുക, ചവിട്ടുക തുടങ്ങിയവയൊക്കെ കുറ്റകരമാണ്. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് മൂന്നുവര്‍ഷം തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാം.