ന്യൂഡല്‍ഹി: അന്തരിച്ച സോവിയറ്റ് യൂണിയന്‍ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവുമായി നടത്തിയ കൂടിക്കാഴ്ചകളുടെ ഓര്‍മകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. വളരെ ആകര്‍ഷണീയവും സൗഹാര്‍ദപരവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഗോര്‍ബച്ചേവെന്ന് ആദാരഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തരൂര്‍ അനുസ്മരിച്ചു.
സോവിയറ്റ് യൂണിയനെ രൂപാന്തരപ്പെടുത്തുകയും ജനാധിപത്യത്തിലേക്ക് നയിക്കുകയും ചെയ്ത ഒരു പ്രായോഗിക നേതാവായി പലരും അദ്ദേഹത്തെ ഓര്‍ക്കും. എന്നാല്‍ മറ്റുചിലർ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് കാരണമായ വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെ ഓര്‍ക്കുക, തരൂർ പറഞ്ഞു.
മിഖായേല്‍ ഗോര്‍ബച്ചേവിനെ രണ്ടു തവണ കണ്ടുമുട്ടാനുള്ള നിയോഗം എനിക്കുണ്ടായിട്ടുണ്ട്. രണ്ടു തവണയും ഇറ്റലിയിലെ ചെറിയ സമ്മേളനങ്ങളിലായിരുന്നു കൂടിക്കാഴ്ച. അദ്ദേഹം വളരെ പ്രസന്നനും സഹൃദയനുമായിരുന്നു. അഹങ്കാരിയായിരുന്നില്ല. റിമിനിയില്‍ വെച്ചാണ് അവസാനമായി അദ്ദേഹവുമായി സംവദിച്ചത്. 2009-ഒക്ടോബറില്‍ അദ്ദേഹം അധ്യക്ഷത വഹിച്ച പിയോ മാന്‍സു കോണ്‍ഫറന്‍സില്‍ വെച്ചായിരുന്നു അത്. അന്ന് ഇന്ത്യയേക്കുറിച്ചാണ് ഞാന്‍ അദ്ദേഹവുമായി സംസാരിച്ചത്', തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
അസുഖബാധിതനായി ദീര്‍ഘനാളായി ചികിത്സയില്‍ കഴിയവെ മോസ്‌കോയിലെ ആശുപത്രിയില്‍ വെച്ചാണ് 91-കാരനായ ഗൊര്‍ബച്ചേവ് അന്തരിച്ചത്.
Content Highlights: Shashi Tharoor recalls his meetings with Gorbachev
Published: 31 Aug 2022, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented