ന്യൂഡല്‍ഹി: ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടം നേടി ഷഹീന്ബാഗ്ദാദി ബില്‍ക്കിസും. 82 കാരിയായ ബില്‍ക്കിസ് ദേശീയ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ സമരത്തിലൂടെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഷഹീന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത 100 കണക്കിന് സ്ത്രീകളില്‍ ഒരാളായിരുന്നു ബില്‍ക്കിസും. എന്നാല്‍ പ്രായത്തെ അവഗണിച്ച് ഷഹീന് ബാഗിലെ സമരപ്പന്തലിലെത്തിയ ബില്‍ക്കിസ് ദേശീയ പൗരത്വ നിയമത്തിനെതിരെയായ പ്രതിഷേധ സമരങ്ങളുടെ മുഖമായി മാറിയിരുന്നു. പിന്നീട് ഇവര്‍ ഷഹീന്‍ബാഗ് ദാദി എന്ന പേരില്‍ ആണ് അറിയപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, പ്രൊഫ. രവീന്ദ്ര ഗുപ്ത എന്നിവരും ഇന്ത്യയില്‍ നിന്ന് ടൈം മാഗസിന് പട്ടികയില്‍ ഇടം നേടി.
Content Highlight: shaheen bagh dadi Bilkis Time Magazine’s ‘100 most influential people of 2020’ list
Published: 23 Sept 2020, 02:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented