ന്യൂഡല്‍ഹി:  പരിസ്ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിന്ന്  200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന ദേശിയ  ഹരിത ട്രിബ്യുണല്‍ ഉത്തരവിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേരളത്തിലെ സ്വകാര്യ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്.

To advertise here,

ജനവാസ കേന്ദ്രങ്ങളിലുള്‍പ്പെടെ അമ്പത് മീറ്റര്‍ മാറി പാറ പൊട്ടിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സ്വമേധയാ എടുത്ത കേസില്‍ ഈ ദൂര പരിധി 200 മീറ്ററായി ദേശിയ ഹരിത ട്രിബ്യുണല്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ദേശീയ ഹരിത ട്രിബ്യുണല്‍ ആക്ട് പ്രകാരം ട്രിബ്യുണലിന് സ്വമേധയാ കേസ് എടുക്കാന്‍ അധികാരമില്ലെന്ന് സ്വകാര്യ ക്വാറി ഉടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗി, വി ഗിരി, അഭിഭാഷകന്‍ എം ആര്‍ അഭിലാഷ് എന്നിവര്‍ വാദിച്ചു.

ഇതേ തുടര്‍ന്ന് കേസിലെ എതിര്‍ കക്ഷികളോട് അടുത്ത വെള്ളിയാഴ്ചക്ക് അകം മറുപടി ഫയല്‍ ചെയ്യാന്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു

content Highlight: Notice against Green Tribunal