
ലക്‌നൗ: ചാര്‍ബാഗ് റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി ഉറങ്ങികിടന്നിരുന്നവരുടെ അരികിലേക്ക് വെള്ളം ഒഴിച്ച് ശുചീകരണതൊഴിലാളികള്‍. സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ഡിസംബര്‍ 25-ന് നടന്ന സംഭവം എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.
ശുചീകരണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ വെള്ളം പ്ലാറ്റ്‌ഫോമിലേക്ക് വീശിയെറിയുന്നത് വീഡിയോയില്‍ കാണാം. പ്ലാറ്റ്‌ഫോമില്‍ കിടക്കുന്ന ആളുകളുടെ മുകളിലേക്ക് ഈ വെള്ളം തെറിക്കുകയും നിവൃത്തിയിലാതെ അവര്‍ സാധനങ്ങളെടുത്ത് പോവുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ കൂട്ടത്തില്‍ ചെറിയ കുട്ടികളടക്കമുണ്ട്. ഉറക്കത്തില്‍ നിന്ന് പേടിച്ചുണര്‍ന്ന കുട്ടികള്‍ കരയുന്നതും കാണാം.വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
നോര്‍ത്തേണ്‍ റെയില്‍വേ ലക്‌നൗ ഡിവിഷന്‍ നിര്‍ദ്ദിഷ്ട ശുചീകരണ ഏജന്‍സിയോട് വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തില്‍ വേണ്ട നടപടിയെടുക്കുമെന്നും ലകനൗ ഡിവിഷന്‍ ഉറപ്പുനല്‍കുന്നു
'പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങുന്നത് ഒഴിവാക്കാനായി യാത്രക്കാരോട് നിര്‍ദേശിക്കാറുണ്ട്. വിശ്രമ മുറി, ഡോര്‍മിറ്ററി, കാത്തിരിപ്പ് മുറി തുടങ്ങി നിരവധി സൗകര്യങ്ങള്‍ സ്‌റ്റേഷനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്'.- ലക്‌നൗ ഡിവിഷന്‍ എക്‌സിലിട്ട വിശദീകരണ കുറിപ്പില്‍ പറയുന്നു.
Content Highlights: Sanitation workers at Lucknow railway station threw water on passengers who were sleeping
Published: 29 Dec 2024, 10:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented