വാരാണസി: ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്കിയ ജില്ലാ കോടതി ജഡ്ജിക്ക് വിരമിച്ചതിന് പിന്നാലെ ലോക്പാലായി നിയമനം. ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റിഹാബിലിറ്റേഷന്‍ സര്‍വകലാശാലയുടെ ലോക്പാലായി വരാണാസി ജില്ലാ കോടതി റിട്ട. ജഡ്ജി എ.കെ. വിശ്വേശയെ നിയമിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് നിയമനം നടത്തിയത്.
ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സര്‍വകലാശാലയുടെ ഓംബുഡ്സ്മാനായി മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വിരമിക്കല്‍ ദിനമായ ജനുവരി 31-നാണ് എ.കെ. വിശ്വേശ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന് അനുമതി നൽകി ഉത്തരവിട്ടത്.
നിലവറയിലേക്കു പ്രവേശിക്കുന്നതു തടയുന്ന വേലികള്‍ നീക്കംചെയ്യുന്നതുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏഴുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും വിശ്വനാഥ ക്ഷേത്രത്തിലെ പുരോഹിതരാണ് ഇവിടെ പൂജ നടത്തേണ്ടതെന്നും ജഡിജിയായിരുന്ന എ.കെ. വിശ്വേശ നിര്‍ദേശിച്ചിരുന്നു. ആരാധന നടത്താനുള്ള അനുമതി പിന്നീട് അലഹബാദ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.
Content Highlights: Rtd District Judge Varanasi Who Permitted Puja In Gyanvapi's Vyas Tehkhana Appointed As Lokpal
Published: 29 Feb 2024, 02:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented