
ന്യൂഡൽഹി: ഇന്ത്യ സമ്പൂർണമായി വികസിക്കണമെങ്കിൽ സ്ത്രീകൾക്ക് ജീവിതത്തിന്റെ എല്ലാമേഖലയിലും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കപ്പെടണമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് രാഹുലിന്റെ അഭിപ്രായപ്രകടനം.
രാഹുലിന്റേത് പോസിറ്റീവായ മാറ്റമെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. അതിനാൽ, വനിതാസംവരണബില്ലിനെ ഉപാധികളില്ലാതെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളോടുള്ള സമീപനത്തിൽ രാഹുൽഗാന്ധിയുടേത് പ്രകടമായ മനംമാറ്റമാണെന്നും മന്ത്രി പറഞ്ഞു.
വനിതാസംവരണബിൽ 2023-ൽ കോൺഗ്രസിന്റെയടക്കം പിന്തുണയോടെ പാസായതാണെന്ന് രാഹുൽഗാന്ധി തിരിച്ചടിച്ചു. മൂന്നുകൊല്ലമായിട്ടും അതെന്തുകൊണ്ട് നടപ്പാക്കുന്നില്ല? മണ്ഡലപുനർനിർണയവുമായി അതിനെ ആവശ്യമില്ലാതെ ബന്ധിപ്പിക്കുന്നതെന്തിനാണ്? ഒരുപാധിയുമില്ലാതെ 2023-ലെ നിയമം നടപ്പാക്കൂ -രാഹുൽഗാന്ധി പറഞ്ഞു.
2023-ലെ നിയമം നടപ്പാകണമെങ്കിൽ സെൻസസ് അടിസ്ഥാനത്തിലുള്ള മണ്ഡലപുനർവിഭജനം പൂർത്തിയാകണമെന്ന കാര്യം രാഹുലിന് അറിയാത്തതല്ലെന്ന് കിരൺ റിജിജു ഇതിന് മറുപടി നൽകി.
Content Highlights: Rahul Gandhi and Kiren Rijiju clash over the implementation of the Women's Reservation Bill.
Published: 09 Aug 2026, 09:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented