ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരേ ഝാർഖണ്ഡിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കും വിദ്യാർഥികൾക്കുമെതിരേ പോലീസ് ലാത്തിച്ചാർജ്ജും ബലപ്രയോഗവും നടത്തിയ സംഭവത്തിൽ അതൃപ്തി അറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം വിദ്യാർഥികൾക്ക് ഉണ്ടെന്നും അവർക്കെതിരേയുള്ള പോലീസ് ബലപ്രയോഗം തെറ്റാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
വിദ്യാർഥികളുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഹേമന്ദ് സോറൻ സർക്കാരിനോട് രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു.
സമാധാനപരമായി സമരം ചെയ്യാൻ വിദ്യാർഥികൾക്ക് അവകാശമുണ്ട്. ആശയവിനിമയത്തിൽ കൂടി മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. ഝാർഖണ്ഡ് സർക്കാർ വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നത് തുടരുകയും എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുകയും വേണം. ഝാർഖണ്ഡിൽ വിദ്യാർഥികൾക്കെതിരായ ബലപ്രയോഗം തെറ്റാണ്- രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെ.പി.എസ്.സി.), ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ജെ.എസ്.എസ്.സി.) പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ രണ്ടാഴ്ചയിലേറെയായി ജെ.പി.എസ്.സി. -ജെ.എസ്.എസ്.സി. റിഫോംസ് മഞ്ചിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു വരികയാണ്. വിഷയത്തിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തതിനെ വിവിധ കോണിൽ നിന്ന് വിമർശനങ്ങളുയർന്നിരുന്നു. ഇന്ന് പ്രതിഷേധക്കാർ നിയമസഭയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പോലീസ് ബലപ്രയോഗം നടത്തുകയും വിദ്യാർഥികൾക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
Content Highlights: Rahul Gandhi expressed strong disapproval of the police lathicharge and use of force against protesting students in Jharkhand., Students and aspirants have been protesting for over two weeks against exam irregularities in JPSC and JSSC examinations., Rahul Gandhi urged the Hemant Soren-led government to hold talks with students and resolve their issues peacefully.
Published: 10 Aug 2026, 08:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented