
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരേ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.
'ആരാണ് രാഹുല്‍ ഗാന്ധി?. ഞാനത് പറയുന്നില്ല. രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളില്‍ വന്നതുമാണ്. ഒരുപാര്‍ട്ടിയ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല' - നളിന്‍ കുമാര്‍ പറഞ്ഞു.
അതേസമയം രാഹുലിനെതിരേ നളിന്‍ കുമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ 'അങ്കുതാ ഛാപ്' എന്ന പ്രയോഗം ഉപയോഗിച്ച കോണ്‍ഗ്രസിന്റെ ട്വീറ്റിനെതിരേ നേരത്തെ കര്‍ണാടക ബിജെപി വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മോദിക്കെതിരേ മോശം പരാമര്‍ശം വന്നതില്‍ ശിവകുമാര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം ട്വീറ്റ് പിന്‍വലിച്ചതായും ശിവകുമാര്‍ അറിയിച്ചിരുന്നു.
content highlights: Rahul Gandhi a rug addict: Karnataka BJP state president stokes controversy
Published: 19 Oct 2021, 06:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented