ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സി.സി.ടി.വി വീഡിയോയിലെ ചിത്രങ്ങളാണ് സുരക്ഷാസേന പുറത്തുവിട്ടത്. നേരത്തേ ഇതുമായി ബന്ധപ്പെട്ട് രണ്ട് പാകിസ്താൻ തീവ്രവാദികളുടെ രേഖാചിത്രം പുറത്തുവിട്ട സൈന്യം വിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ദൃശ്യങ്ങളിലെ മൂന്ന് പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്‍ പാകിസ്താന് സൈനിക കമാന്‍ഡോ ഇല്ല്യാസ്, പാകിസ്താനി ഭീകരന് ഹാദുന്‍, നിരോധിച്ച ഭീകരസംഘടനയായ ലക്ഷര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ അബു ഹംസ എന്നിവരാണ് ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍. മൂന്ന് പേരും ഹൈ-പവേര്‍ഡ് അസോള്‍ട്ട് റൈഫിളുകള്‍ ഉപയോഗിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അമേരിക്കന്‍ നിര്‍മിതമായ എം4എസ്, റഷ്യന്‍ നിര്‍മിതമായ എകെ47-എസ് തുടങ്ങിയവയാണ് ആക്രമണത്തില്‍ ഉപയോഗിച്ചത്.
മേയ് നാല് ശനിയാഴ്ച വൈകീട്ട് സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. വ്യോമസേനാ സൈനികൻ വിക്കി പഹാഡേ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഭീകരർ രണ്ടുവാഹനങ്ങൾക്കുനേരേ പതുങ്ങിയിരുന്ന് വെടിയുതിർക്കുകയായിരുന്നു. അനന്ത്നാഗ്-രജൗറി ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിന് മൂന്നാഴ്ചമാത്രം ശേഷിക്കേയാണ് ആക്രമണം. മേയ് 25-ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.
Content Highlights: pictures Lashkar Terrorists Who Attacked Air Force Convoy Poonch
Published: 08 May 2024, 06:58 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented