ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനങ്ങള്‍ ജാക്കറ്റുകളും പാന്റുകളും വാങ്ങുന്നുണ്ടെന്നും അതുകൊണ്ട് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളൊന്നും കാണാനാകുന്നില്ലെന്നും ബിജെപി നേതാവും എംപിയുമായ വീരേന്ദ്ര സിങ് മസ്ത്. ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.

To advertise here,

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നെങ്കില്‍ ധോത്തിയും കുര്‍ത്തയും ധരിച്ചായിരിക്കും നാം ഇവിടെ വരിക, കോട്ടും ജാക്കറ്റും ധരിച്ചായിരിക്കില്ല. സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നെങ്കില്‍ നമുക്ക് പാന്റും പൈജാമയുമൊന്നും വാങ്ങാന്‍ സാധിക്കില്ലായിരുന്നു, വീരേന്ദ്ര സിങ് പറഞ്ഞു.

ഗ്രാമങ്ങള്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവ പോലുള്ള മെട്രോ നഗരങ്ങള്‍ മാത്രമല്ല ഇന്ത്യയിലുള്ളത്. ആറര ലക്ഷം ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ട്. ഗ്രാമീണരാണ് ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളത് എന്നാണ് ബാങ്കുകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും വീരേന്ദ്ര സിങ് പറഞ്ഞു.

Content Highlights: people wearing jackets and pants, No recession in country- BJP MP