
ന്യൂഡല്‍ഹി: കനത്തമഴയെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. ഞായറാഴ്ച രാവിലെ ഒന്നാം ടെര്‍മിനലിലാണ് സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. മേല്‍ക്കൂരയില്‍നിന്നൊരു ഭാഗം തകർന്ന് താഴേക്ക് വീഴുന്നതും വെള്ളം ശക്തമായി തെറിക്കുന്നതും കാണാം. ഞായറാഴ്ചത്തെ കനത്തമഴയെയും ഇടിമിന്നലിനെയും തുടര്‍ന്ന 17 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ 49 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.
കഴിഞ്ഞകൊല്ലം കനത്തമഴയെ തുടര്‍ന്ന് ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം മേൽക്കൂരയിൽ അമിതമായ അളവിൽ വെള്ളം കെട്ടിനിന്ന് അപകടമുണ്ടാകുന്നത് ഒഴിവാവാൻ സ്ഥാപിച്ച ടെന്‍സൈല്‍ ഫേബ്രിക്ക് കൊണ്ട് നിര്‍മിച്ച ടെന്റിന് സമാനമായ നിർമിതിയാണ് തകര്‍ന്നുവീണത്.
Content Highlights: part of delhi indira gandhi international airport roof collapsed after rain
Published: 25 May 2025, 07:53 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented