ശ്രീനഗർ: ഇന്ത്യൻ പതാകയുടെ നിറമുള്ള റിബ്ബൺ മുറിച്ച് ഉദ്ഘാടനം ചെയ്യാൻ വിസമ്മതിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ശ്രീനഗറിലെ കാശ്മീർ ഹാത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കൈത്തറി കരകൗശല പ്രദർശന മേള ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംഘാടകർ തയ്യാറാക്കിവെച്ചിരിക്കുന്ന റിബ്ബണിന് ഇന്ത്യൻ പതാകയുടെ നിറമാണെന്ന കാര്യം ഒമർ അബ്ദുള്ളയുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ ആ റിബ്ബൺ മുറിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഇരു ഭാഗത്ത് നിന്നും റിബ്ബൺ അഴിച്ചെടുത്ത് മാറ്റിയ ശേഷം അദ്ദേഹം അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഉപമുഖ്യമന്ത്രി സുരിന്ദർ ചൗധരിയും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് നാസിർ അസ്ലം വാനിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. റിബ്ബൺ മുറിച്ചില്ലെങ്കിലും കശ്മീർ ഹാത്തിലെ മറ്റു പരിപാടികളൊക്കെ നിശ്ചയിച്ച പ്രകാരം നടന്നു.
വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് ഒമർ അബ്ദുള്ളയുടെ നടപടിയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തുന്നത്. മൂവർണ്ണക്കൊടിയുടെ നിറത്തിലുള്ള പതാക ഉദ്ഘാടനത്തിനായി എത്തിച്ചതിനേയും ചിലർ വിമർശിക്കുന്നുണ്ട്.
Content Highlights: J&K Chief Minister Omar Abdullah declined to cut a ribbon featuring the Indian flag's tricolor pattern., The incident occurred during the 2026 handloom and handicrafts exhibition opening in Srinagar., Abdullah insisted on removing the ribbon before entering the venue to maintain decorum., Social media users have praised the CM's gesture as a mark of respect for the national emblem.
Published: 15 Apr 2026, 07:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented