അട്ടാരി: റിപ്പബ്ലിക് ദിനത്തിന് അട്ടാരി-വാഗ അതിര്‍ത്തിയില്‍ ഇത്തവണ മധുരക്കൈമാറ്റം ഉണ്ടായില്ല. സാധാരണ റിപ്പബ്ലിക് ദിനത്തില്‍ പാക് റേഞ്ചേഴ്‌സിന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മധുരം കൈമാറുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ സ്വാതന്ത്ര്യ ദിനത്തിനും ഇരുസേനകളും മധുരം കൈമാറിയിരുന്നില്ല.

To advertise here,

വര്‍ഷങ്ങളായി ഇരുരാജ്യങ്ങളുടെയും ദേശീയവും മതപരവുമായ ആഘോഷങ്ങള്‍ക്ക് അതിര്‍ത്തിയില്‍ പരസ്പരം മധുരം കൈമാറുന്ന പാരമ്പര്യം ഇന്ത്യന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരും പാക് റേഞ്ചേഴ്‌സും പിന്തുടരുന്നതാണ്. 

Content Highlights: No exchange in sweets between BSF and Pak rangers