ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുറ്റ്യൂബ് ചാനൽ മൂന്ന് കോടി സബ്സ്‌ക്രൈബർമാരെന്ന നാഴികക്കല്ല് പിന്നിട്ടു. ഇതോടെ യുറ്റ്യൂബിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള ലോക നേതാവെന്ന നേട്ടവും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി. മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ നേതാക്കളേക്കാൾ വളരെ കൂടുതലാണ് മോദിയുടെ യുറ്റ്യൂബ് ചാനലിനുള്ള സബ്സ്‌ക്രൈബർമാർ.

To advertise here,

ഈ പട്ടികയിൽ രണ്ടാമതുള്ള ബോൾസോനാരോയ്ക്ക് മോദിയുടെ നാലിലൊന്ന് സബ്സ്‌ക്രൈബർമാർ മാത്രമാണുള്ളത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അപേക്ഷിച്ച് മോദിക്ക് ഏഴ് മടങ്ങ് കൂടുതൽ സബ്സ്‌ക്രൈബർമാരുണ്ട്. നേരത്തേ ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന നേട്ടം പിന്നിടുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവെന്ന ഖ്യാതിക്കു പിന്നാലെയാണ് ഇപ്പോൾ യുറ്റ്യൂബിലും  മോദി താരമായിരിക്കുന്നത്.

നിലവിൽ യുറ്റ്യൂബിൽ  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേക്കാൾ ഏകദേശം മൂന്ന് മടങ്ങ് കൂടുതലും ആം ആദ്മി പാർട്ടിയേക്കാൾ നാല് മടങ്ങ് കൂടുതലും സബ്സ്‌ക്രൈബർമാർ മോദിക്കുണ്ട്.

ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവാണ് മോദി. 2014-ലാണ് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ അംഗമായത്.