ചെന്നൈ: സംഗീത സംവിധായകന്‍ ശരത്തിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമത്തെ വസതിയില്‍ വെച്ച് രാവിലെ 11.30 നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

To advertise here,

സംഗീത സംവിധായകനായ രഞ്ജിത്ത് , മായ എന്നിവരാണ് മറ്റ് മക്കള്‍. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ചെന്നൈ വടപളനിയിലെ എവിഎം ശ്മശാനത്തില്‍ വെച്ച് സംസ്‌കാരം നടക്കും.

Content Highlights: Music Director Sarath's Mother Indiradevi passed away