ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ദിനംപ്രതി പരിശോധിക്കുന്നതിന് മേല്‍നോട്ട സമിതിയുടെ സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ. ഇത് സംബന്ധിച്ച നിര്‍ദേശം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് നല്‍കണമെന്നാണ് ആവശ്യം. മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജിക്കാരനായ ഡോ ജോ ജോസഫ് ആണ് സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്ത് താമസിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ക്ക് അണക്കെട്ടിന്റെ സുരക്ഷാ സംബന്ധിച്ച ആശങ്കയുണ്ടെന്ന് ജോ ജോസഫ് ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം എല്ലാ പൗരന്റെയും മൗലിക അവകാശമാണ്.
നിക്ഷ്പക്ഷമായ ഒരു സംവിധാനം അണകെട്ടിന്റെ സുരക്ഷാ പരിശോധിക്കേണ്ടത് ഉണ്ട്. ഇതിനായി ആവശ്യത്തിന് യോഗ്യതയുള്ള ജീവനക്കാരുമായി മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിക്ക് സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.
Content Highlights: Petition filed in Supreme Court seeks permanent office for Mullaperiyar Dam dam safety
Published: 28 Jul 2025, 08:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented