നാഗ്പുർ: രാമക്ഷേത്ര സംഭാവനത്തട്ടിപ്പ് സംഭവത്തിൽ കുറ്റക്കാർക്ക് കടുത്തശിക്ഷ ഉറപ്പാക്കണമെന്ന ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെയുടെ പ്രസ്താവനയോട് യോജിക്കുന്നതായി സർസംഘ ചാലക് മോഹൻ ഭാഗവത്. രാമക്ഷേത്രവിവാദത്തിൽ പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് നാഗ്പുരിൽ മറുപടിപറയുകയായിരുന്നു അദ്ദേഹം.

To advertise here,

‘‘ഹൊസബളെ പുറത്തിറക്കിയ പ്രസ്താവന കാണുക. എന്റെ പ്രതികരണവും സമാനമാണ്’’ -ഭാഗവത് പറഞ്ഞു. രാമക്ഷേത്രത്തിലെ സംഭാവന മോഷ്ടിച്ച സംഭവം മുഴുവൻ സമൂഹത്തിന്റെയും വികാരത്തെയും വിശ്വാസത്തെയും ആഴത്തിൽ വ്രണപ്പെടുത്തിയെന്നും അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് കടുത്തശിക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു ഹൊസബളെ പറഞ്ഞത്. ഈ നിർഭാഗ്യകരമായ സംഭവം ചൂഷണംചെയ്തുകൊണ്ട് ഹിന്ദുവിരുദ്ധരും ദേശവിരുദ്ധശക്തികളും ഹിന്ദുധർമത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. അത്തരം ഗൂഢാലോചനകൾ തടയാൻ ആവശ്യമായ ക്ഷമയും സംയമനവും കാണിക്കണമെന്നും ഹൊസബെള ആവശ്യപ്പെട്ടിരുന്നു.