മുംബൈ: ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി വിശ്വസുന്ദരി ഹര്‍നാസ് സന്ധു. മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ ഈയടുത്ത് നടന്ന പത്രസമ്മേളനത്തിലായിരുന്നു ഹര്‍നാസിന്റെ പ്രതികരണം. 

To advertise here,

ഹിജാബ് വിഷയത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടുള്ള ഹര്‍നാസിന്റെ മറുപടി ഇങ്ങനെ: സത്യത്തില്‍, നിങ്ങള്‍ എന്തിനാണ് എപ്പോഴും സ്ത്രീകളെ ലക്ഷ്യമിടുന്നത്? ഇപ്പോള്‍പ്പോലും നിങ്ങള്‍ എന്നെയാണ് ലക്ഷ്യമിടുന്നത്. ഹിജാബ് വിഷയത്തിലാണെങ്കിലും നിങ്ങള്‍ ലക്ഷ്യമിടുന്നത് ഒരു സ്ത്രീയേയാണ്. അവള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാന്‍ അവളെ അനുവദിക്കൂ. അവളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താന്‍ അവളെ അനുവദിക്കൂ. അവളെ പറക്കാന്‍ അനുവദിക്കൂ.