
അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ രണ്ടാം നിലയിൽ നടക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലെത്തിയ മാതാ അമൃതാനന്ദമയിയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവർഷത്തിന്റെയും തുടക്കംകുറിക്കുന്ന മാർച്ച് 19-നാണ് രാമക്ഷേത്രത്തിൽ ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങ്.
രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെെടുക്കും. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് മാതാ അമൃതാനന്ദമയി ചടങ്ങിൽ സംബന്ധിക്കുന്നത്. അമൃതപുരിയിൽനിന്ന് പ്രത്യേക ട്രെയിനിൽ ശിഷ്യരോടും 1200-ഓളം ആശ്രമ അന്തേവാസികളോടുമൊപ്പമെത്തിയ മാതാ അമൃതാനന്ദമയിയെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ സ്വീകരിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സാംസ്കാരിക ഉപദേശക സമിതി അംഗമായ യതീന്ദ്ര മിശ്ര ഹാരാർപ്പണം ചെയ്തു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈദികർ നയിക്കുന്ന പൂജാകർമങ്ങൾക്കൊപ്പം ഏഴായിരത്തിലധികം അതിവിശിഷ്ട ക്ഷണിതാക്കൾ പങ്കെടുക്കുന്നുണ്ട്.
Content Highlights: Mata Amritanandamayi arrives in Ayodhya for the historic Sri Rama Yantra installation., Ceremony scheduled for March 19, coinciding with Chaitra Navratri and Hindu New Year., President Droupadi Murmu to attend the event alongside Mata Amritanandamayi., Over 7,000 distinguished guests expected to participate in the Vedic rituals.
Published: 17 Mar 2026, 04:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented