
നീലഗിരി: കൂനൂരില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ തിരിച്ചറിഞ്ഞു. ഹെലികോപ്ടര്‍ താഴ്ന്നുവരുന്ന ശബ്ദം കേട്ടപ്പോഴാണ് വീഡിയോ പകര്‍ത്തിയതെന്ന് കോയമ്പത്തൂര്‍ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജോ പറഞ്ഞു. 19 സെക്കന്‍ഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
'ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോള്‍ ഹെലികോപ്ടര്‍ വരുന്ന ശബ്ദം കേട്ടു. ഈ സമയത്ത് എന്താ ഹെലികോപ്ടര്‍ വരുന്നതെന്ന് ആലോചിച്ചു. ശബ്ദത്തില്‍ കുറച്ച് വ്യത്യാസമുണ്ടായിരുന്നതിനാല്‍ വീഡിയോ എടുത്തു. മേഘങ്ങള്‍ക്കുള്ളിലേക്ക് ഹെലികോപ്ടര്‍ പോയി അഞ്ചു സെക്കന്‍ഡിനുള്ളില്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു. അതിനു ശേഷം ശബ്ദം ഒന്നും കേട്ടില്ല. അപ്പോഴേക്കും എന്റെ സുഹൃത്ത് ഓടിവന്ന് തകര്‍ന്നോ എന്ന് ചോദിച്ചു. തകര്‍ന്നെന്ന് ഞാനും മറുപടി നല്‍കി. പിന്നീട് ഞങ്ങള്‍ തിരിച്ചുപോയി. വൈകുന്നേരം സുഹൃത്തിന്റെ വീട്ടില്‍ ടി.വി. കാണുമ്പോഴാണ് സംഭവം അറിയുന്നത്. ഓരോരുത്തരും ഓരോതരത്തിലാണ് പറഞ്ഞുകൊണ്ടിരുന്നത്. ഒരു തെളിവുപോലും ഇല്ലെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. തുടര്‍ന്നാണ് തിരികെ വന്ന് ദൃശ്യങ്ങള്‍ കൊടുത്തിട്ടു പോകാമെന്ന് തീരുമാനിക്കുന്നത്. ദൃശ്യങ്ങള്‍ കൈമാറാന്‍ നീലഗിരി കളക്ടറുടെ ഓഫീസിലെത്തി. പക്ഷെ അപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി. അവിടെയുണ്ടായിരുന്ന രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ അപകടസ്ഥലത്തേക്ക് പോയിരുന്നു. ശേഷം അപകടസ്ഥലത്തേക്ക് പോകുമ്പോള്‍ ധാരാളം വി.ഐ.പി. വാഹനങ്ങള്‍ എതിരേ വരുന്നുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു സാറിനെ ദൃശ്യങ്ങള്‍ ഏല്‍പിച്ചു മടങ്ങുകയായിരുന്നു', ജോ പറഞ്ഞു.
രാമനാഥപുരം സ്വദേശിയായ നാസറിനെയും കുടുംബത്തെയും വീഡിയോയില്‍ കാണാം. ഇവര്‍ക്കൊപ്പമായിരുന്നു ജോയും ഉണ്ടായിരുന്നത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു നാസറും കുടുംബവും. ഇവര്‍ കാട്ടേരിയിലെ റെയില്‍വേ ട്രാക്കില്‍ ഫോട്ടോ എടുക്കാന്‍ ഇറങ്ങി. ഇതിന് പിന്നാലെയാണ് ഹെലികോപ്ടറിന്റെ ദൃശ്യങ്ങളും പകര്‍ത്തുന്നത്.
ഹെലികോപ്ടറിന്റെ വീഡിയോയും ദൃശ്യങ്ങളും കോയമ്പത്തൂര്‍ കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്ഥലത്തെത്തി വ്യോമസേന പരിശോധന നടത്തി.
ജോ പകർത്തിയ വീഡിയോ
content highlights: man who captures army helicopter visuals recounts the incident
Published: 10 Dec 2021, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented