
ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ കരസേനയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് മരണം. മിഗ്ഗിങ് എന്ന പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ 10.43-നാണ് അപകടം നടന്നത്.രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അഞ്ചുപേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
റോഡ് മാര്‍ഗം അപകടസ്ഥലത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. പ്രദേശത്ത് തൂക്കുപാലം മാത്രമാണുള്ളത്. കര-നാവിക സേനക്കൊപ്പം പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. എംഐ-17, രണ്ട് ദ്രുവ് ഹെലിക്കോപ്റ്റര്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. 'അപകടസ്ഥലത്തേക്ക് ഗതാഗത സംവിധാനങ്ങളില്ല. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ അയച്ചിട്ടുണ്ട്'- സിയാങിലെ സൈനിക ഉദ്ദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഒക്ടോബറില്‍ മാത്രം ഇത് രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശില്‍ നടക്കുന്നത്. ഈ മാസം ആദ്യവാരം തവാങിലുണ്ടായ ചീറ്റാ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റിന് ജീവന്‍ നഷ്ടമാവുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlights: army helicopter crashes in arunachal pradesh, rescue operation goes on
Published: 21 Oct 2022, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented