മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയുമെന്ന ഭീഷണിയുമായി മഹാരാഷ്ട കോണ്‍ഗ്രസ്. സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നിട്ടും ഇരുവരും പ്രതികരിക്കാതെ നിശബ്ദത പാലിക്കുന്നതാണ് നാന പടോലയെ ചൊടിപ്പിച്ചത്.
യുപിഎ ഭരണകാലത്ത് ഇന്ധന വില ഉയര്‍ന്നപ്പോള്‍ അമിതാഭ് ബച്ചനും അക്ഷയ്കുമാറും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നാന പടോലെയുടെ ഭീഷണി. മോദി സര്‍ക്കാര്‍ പെട്രോള്‍ വില ദിവസേന ഉയര്‍ത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഇരുവര്‍ക്കും ഭയമാണെന്ന് നാന പടോലെ ആരോപിച്ചു.
ഇന്ധനവിലയിലെ വര്‍ദ്ധനവ് സാധാരണക്കാരന്റെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ രാജ്യവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബച്ചന്റെയും അക്ഷയുടെയും സിനിമാ ചിത്രീകരണം തടയുമെന്നും മുംബൈയില്‍ ചിത്രീകരണം അനുവദിക്കില്ലെന്നും നാന പടോലെ വ്യക്തമാക്കി.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ധന വില 100 കടന്നു. മുംബൈയില്‍ 96.32 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 87.32 രൂപയും ആണ് വില.
Content Highlight: Maharashtra Congress threatens Amitabh bachchan and Akshay Kumar
Published: 18 Feb 2021, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented