
മഹാബലിപുരം: പശുവിനെ മേയ്ക്കുന്നതിനിടെ റോഡ് സൈഡില്‍ ഇരിക്കുകയായിരുന്ന സ്ത്രീകളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ച് മരണം. തമിഴ്നാട്ടിലെ മാമല്ലപുരത്ത് ബുധനാഴ്ഛ ഉച്ചയോടെയാണ് സംഭവം. മാമല്ലപുരം സ്വദേശികളായ വിജയ, യശോദ, കാത്തായി, ഗൗരി, ആനന്തമ്മാള് എന്നിവരാണ് മരിച്ചത്.
കാര്‍ ഓടിച്ച യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ച് സ്ത്രീകളും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവര്‍ നിരനിരയായി റോഡ് സൈഡില്‍ ഇരിക്കുന്നതിനിടെ ചെന്നൈ ഭാഗത്തുനിന്നെത്തിയ കാര്‍ നിയന്ത്രണംവിട്ട് പാഞ്ഞുകയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Content Highlights: five women who were sitting on the road while grazing cows were killed in a drunken car crash
Published: 27 Nov 2024, 05:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented