മധുര: മധുര മീനാക്ഷി ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെയോടെ ഡിജിപിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. അമ്പലത്തിനുള്ളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പ്രദോഷ ദിവസമായതിനാല്‍ സാധാരണയുള്ളതിനെക്കാള്‍ തിരക്കും ക്ഷേത്രത്തില്‍ അനുഭവപ്പെട്ടിരുന്നു.

To advertise here,

ഭീഷണി സന്ദേശമെത്തിയതിന് പിന്നാലെ മധുര സിറ്റി ബോംബ് ഡിസ്‌പോസല്‍ യൂണിറ്റ് സംഘം ക്ഷേത്രത്തിലെത്തി പ്രധാന കോവിലിനുള്ളില്‍ പരിശോധനകള്‍ നടത്തി. അന്നദാനമണ്ഡപത്തിലും പരിശോധനകള്‍ നടന്നു.

അമ്പലത്തിലേക്ക് പ്രവേശിക്കുന്ന നാല് പ്രധാന ഗോപുരങ്ങള്‍, പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ഇടം, സമീപപ്രദേശത്തെ കടകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും സ്‌ഫോടകവസ്തുക്കുളൊന്നും കണ്ടെത്താനായില്ല. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.