ചെന്നൈ: ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾ നടത്താൻമാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിണ്ടിക്കൽ ജില്ലയിലെ ഗ്രാമനാഥം മൈതാനത്ത് അന്നദാനച്ചടങ്ങ് നടത്താൻ അനുമതി നൽകിയത്.
ക്രമസമാധാനപ്രശ്നങ്ങളില്ലാതെ ചടങ്ങുകൾ പൂർത്തിയാക്കാൻ പോലീസിനു നിർദേശം നൽകി. ഹിന്ദുക്കൾക്ക് ചടങ്ങുകൾ നടത്താൻ തഹസിൽദാർ അനുമതി നിഷേധിച്ചതിനെതിരേ രാജാമണി എന്നയാളാണ് കോടതിയെ സമീപിച്ചത്. “പൊതുമൈതാനം ഒന്നുകിൽ എല്ലാവർക്കും നൽകണം. അല്ലെങ്കിൽ ആർക്കും നൽകരുത്. മതപരമായ കാരണങ്ങളാൽ ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാലംഘനമാണ്”- ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് നിരീക്ഷിച്ചു.
മൈതാനം 100 വർഷത്തിലേറെയായി ഈസ്റ്റർ ആഘോഷത്തിന് നാടകങ്ങൾക്കും സംഗമത്തിനും വേണ്ടിയാണ് ഉപയോഗിച്ചത്. അതിനാൽ വിട്ടുകൊടുക്കാനാവില്ലെന്നും മറ്റു ജാതിക്കാർ ചടങ്ങുകൾ നടത്തിയാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നുമായിരുന്നു ക്രൈസ്തവസമൂഹം വാദിച്ചത്. എന്നാൽ, കോടതി ഈ നിലപാടിനോടു വിയോജിച്ചു. മൗലികാവകാശങ്ങൾ അടിച്ചമർത്താൻ എളുപ്പവഴി എന്ന നിലയിൽ ഇത്തരം കാര്യങ്ങളെ കാണരുത്. ആഘോഷങ്ങൾ ഏതു മതക്കാരുടേതായാലും അതിനെ ബഹുമാനിക്കണം. അത്തരം ഇടപെടലുകൾ മതങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പാക്കും. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ സമൂഹത്തിൽ സമാധാനം ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
Content Highlights: Madras High Court permits Hindu festival on a ground historically used for Easter celebrations in Dindigul, emphasizing public space equality for all faiths.
Published: 02 Nov 2025, 04:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented