
ലഖ്നൗ: ലക്നൗ-കാൻപുർ ഗ്രീൻഫീൽഡ് നാഷണൽ എലവേറ്റഡ് എക്സ്പ്രസ് വേ നിർമ്മാണത്തിൽ അപാകത. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ റോഡിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. ഏകദേശം 4200 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ പാത ജൂലായ് 13ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്നാണ് രാജ്യത്തിന് സമർപ്പിച്ചത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് കൃത്യം പന്ത്രണ്ടാം ദിവസം, മഴയിൽ പാതയുടെ ഒരു വലിയ ഭാഗം താഴ്ന്നുപോയി.
ഉന്നാവോ ജില്ലയിലെ കൊരാരി ഗ്രാമത്തിന് സമീപമാണ് എക്സ്പ്രസ് വേയിൽ അഞ്ച് മുതൽ ഏഴ് മീറ്റർ വരെ നീളത്തിൽ റോഡ് ഇടിഞ്ഞുതാഴ്ന്നത്. സമാജ്‌വാദി പാർട്ടി നേതാവ് മധുസൂദനൻ യാദവ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മഴയ്ക്ക് പിന്നാലെ റോഡിൽ വലിയ രീതിയിലുള്ള വിള്ളലുകൾ വീണതായും ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡ് തകർന്നതിന് പിന്നാലെ സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. മഴ പെയ്തയുടൻ തന്നെ പുതിയ പാതയിൽ വിള്ളലുകൾ വീണത് നിർമ്മാണത്തിലെ അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് മധുസൂദനൻ യാദവ് ആരോപിച്ചു. വീഡിയോ പുറത്തുവന്നതോടെ അടിയന്തരമായി അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Cracks appeared on the newly inaugurated Lucknow-Kanpur elevated expressway just 12 days after opening.
Published: 27 Jul 2026, 07:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented