കൊല്‍ക്കത്ത: 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നവംബര്‍ 19ന് ദൃശ്യമാകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശിലേയും അസമിലേയും ചില മേഖലകളില്‍ ഈ അപൂര്‍വ ചന്ദ്രഗ്രഹണം കാണാനാകുമെന്ന് എംപി ബിര്‍ള പ്ലാനിറ്റോറിയം റിസര്‍ച്ച് ആന്‍ഡ് അക്കാദമിക് ഡയറക്ടര്‍ ദേബിപ്രൊസാദ് ദുരൈ പറഞ്ഞു.
നവംബര്‍ 19ന് ഉച്ചയ്ക്ക് 12.48ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം വൈകീട്ട് 4.17ന് അവസാനിക്കും. മൂന്ന് മണിക്കൂര്‍ 28 മിനിറ്റ് 24 സെക്കന്‍ഡ് നീളുന്ന ഈ അപൂര്‍വ്വ പ്രതിഭാസം കഴിഞ്ഞ 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണമാണെന്നും ദേബിപ്രൊസാദ് ദുരൈ വ്യക്തമാക്കി.
ഭാഗിക ചന്ദ്രഗ്രഹണ വേളയില്‍ രക്തത്തിന്റെ നിറത്തിലാണ് ചന്ദ്രന്‍ കാണപ്പെടുക. ഉച്ചയ്ക്ക് 2.34നാണ് പരമാവധി ഭാഗിക ചന്ദ്രഗ്രഹണം ഭൂമിയില്‍ നിന്ന് കാണാനാവുക. ഈ സമയം ഭൂമിയുടെ നിഴല്‍ 97 ശതമാനവും ചന്ദ്രനെ മറയ്ക്കും.
ഇത്രയും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം ഏറ്റവും ഒടുവില്‍ നടന്നത് 1440 ഫെബ്രുവരി 18നാണ്. നവംബര്‍ 19ന് ശേഷം ഇനി ഈ അപൂര്‍വ്വ പ്രതിഭാസം 2669 ഫെബ്രുവരി എട്ടിനാണ് ദൃശ്യമാകുകയെന്നും ദുരൈ പറഞ്ഞു.
ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, കിഴക്കന്‍ ഏഷ്യന്‍, ഓസ്‌ട്രേലിയ, പസഫിക് മേഖലകളില്‍ ഭാഗിക ചന്ദ്രഗ്രഹണം നന്നായി കാണാനാകും.
content highlights: Longest Partial Lunar Eclipse In 580 Years On November 19
Published: 13 Nov 2021, 08:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented