
കൊച്ചി: തെലങ്കാനയിലെ കിറ്റക്‌സിന്റെ ആദ്യ ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. രാജ്യത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കാണിത്. ഉദ്ഘാടനം സെപ്റ്റംബറില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിര്‍വഹിക്കും. സംസ്ഥാനത്തെ 50000-ത്തോളം പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക.1350 ഏക്കറിലായാണ് വ്യവസായ പാര്‍ക്ക് ഒരുങ്ങുന്നത്. പുതിയ വ്യാവസായിക പാര്‍ക്കിലൂടെ രാജ്യത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് കിറ്റക്‌സ് എം ഡി സാബു ജേക്കബ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
തെലങ്കാന വ്യവസായ- ഐ.ടി മന്ത്രി കെ.ടി രാമ റാവുവിന്റെ ട്വീറ്റിലൂടെയാണ് കിറ്റക്‌സ് വ്യവസായ പാര്‍ക്കിന്റെ നിര്‍മാണ പുരോഗതിയെക്കുറിച്ച് ചര്‍ച്ചയാകുന്നത്. തെലങ്കാനയില്‍ രണ്ട് പ്രോജക്ടുകളാണ് കിറ്റക്‌സ് ഗ്രൂപ്പിനുള്ളത്. വാറങ്കലിലെ പ്രോജക്ടിനെക്കുറിച്ചാണ് തെലങ്കാന മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്. വാറങ്കലില്‍ മാത്രം 25000-ത്തോളം പേര്‍ക്കാണ് ജോലി ലഭിക്കുക. ഹൈദരാബാദില്‍ വാറങ്കലിലുമായി 50000ത്തോളം പേര്‍ക്കാണ് ജോലി ലഭിക്കുക. സ്ത്രീകള്‍ക്കാണ് ഇതില്‍ 85 ശതമാനം ജോലികളും ലഭിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.
വ്യാവസായിക പാര്‍ക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നത് 2021 ജൂലായിലാണ്. ചര്‍ച്ചകള്‍ക്ക് പിന്നാലെ കരാര്‍ ഒപ്പിട്ട് രണ്ട് വര്‍ഷം ആകുമ്പോഴേക്കും ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുകയാണ്.
തെലങ്കാനയില്‍ ആയിരം കോടിയില്‍ ഒരു പ്രോജക്ട് തുടങ്ങാനുള്ള തീരുമാനത്തിലാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. പിന്നീട് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം അത് 2000 കോടിയിലെത്തുകയായിരുന്നു. പ്രോജക്ട് അന്തിമഘട്ടത്തിലേക്കെത്തിയപ്പോള്‍ അത് 2400 ആവുകയും ഇപ്പോഴത് 3000 കോടിയിലെത്തി നില്‍ക്കുകയുമാണ്.
''തെലങ്കാനയില്‍ വ്യവസായമെന്നത് ഒരു കടലാണ്. എന്നാല്‍ കേരളത്തിനുള്ളില്‍ വ്യവസായം എവിടെയെങ്കിലുമുണ്ടോയെന്ന് ഗൂഗിള്‍ നോക്കി കണ്ടുപിടിക്കണം. അവിടെ ഒരോ ദിവസവും ആയിരത്തോളം ഏക്കറുകണക്കിന് സ്ഥലങ്ങള്‍ കണ്ടെത്തി വ്യവസായ പാര്‍ക്കുകള്‍ ഉണ്ടാക്കുകയാണ്. ആപ്പിള്‍, ഗൂഗിള്‍, ഫെയിസ്ബുക്ക് തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ അമ്പത് കമ്പനികളെടുത്ത് നോക്കുമ്പോള്‍ അവയില്‍ മിക്കതിനും തെലങ്കാനയില്‍ നിക്ഷേപമുണ്ട്. അത് മിക്കതും നൂറോ ഇരുന്നൂറോ കോടിയല്ല. ആയിരവും അമ്പതിനായിരം കോടി രൂപയുടെയെമെല്ലാം നിക്ഷേപങ്ങളാണ് നടത്തുന്നത്.''- സാബു ജേക്കബ് പറഞ്ഞു.
ഇത്തരമൊരു സംസ്‌കാരമാണ് തെലങ്കാനയില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ വരുകയും വ്യവസായ സൗഹൃദമായ സംസ്ഥാനത്ത് നിക്ഷേപിക്കുന്നതിന് തയാറാവുകയും ചെയ്യുന്നു. സര്‍ക്കാര്‍, ഉദ്യോ?ഗസ്ഥര്‍, ജനങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗവും വലിയ പിന്തുണയാണ് വ്യവസായങ്ങള്‍ക്ക് നല്‍കുന്നത്. തെലങ്കാന, ഹൈദരാബാദിലുമെല്ലാം കൂടുതലും ഐ ടി, ഫാര്‍മയും വ്യവസായ നിക്ഷേപങ്ങളാണ് കൂടുതലുള്ളത്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന തരം ജോലികളാണ് അവയെല്ലാം. യുവാക്കള്‍, നിരക്ഷരര്‍, സ്ത്രീകള്‍, തൊഴില്‍ പ്രാവീണ്യമില്ലാത്തവര്‍ക്കും ജോലി ലഭിക്കുന്നുവെന്നതാണ് കിറ്റെക്‌സ് കമ്പനി തെലങ്കാനയിലെത്തുമ്പോള്‍ ഇത്രയും വലിയ സ്വീകരണം കിട്ടാനുളള്ള കാരണം ഇതാണ്. പുതിയൊരു വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.
കര്‍ഷകരില്‍ നിന്ന് പരുത്തി നേരിട്ട് വാങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോയതിന് ശേഷം വസ്ത്രങ്ങളാക്കി കയറ്റുമതി ചെയ്യുന്ന സമ്പൂര്‍ണ ഉത്പാദന പ്രവര്‍ത്തനമാണ് തെലങ്കാനയില്‍ നടക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു പ്രോജക്ട് വേറെ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
നിക്ഷേപം നടത്താന്‍ മികച്ച സൗകര്യങ്ങളാണ് തെലുങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യ ഘട്ട ചര്‍ച്ചക്കുശേഷം സാബു ജേക്കബ് പറഞ്ഞിരുന്നു. തെലങ്കാനയില്‍ മുടക്കുമുതലിന്റെ 70 ശതമാനം മുതല്‍ 90 ശതമാനം വരെ സര്‍ക്കാര്‍ തിരിച്ച് നിക്ഷേപകന് കൊടുക്കും. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതല്‍ 900 കോടി വരെ തിരികെ നല്‍കുമെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Kitex factory in Telangana largest textile park in india sabu jacob
Published: 29 Jun 2023, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented