ശ്രീനഗർ: ജമ്മു-കശ്മീരിലെ കിഷ്ത്വാറിൽ സേനയും പോലീസും ഒന്നരവർഷമായി നടത്തിയ സംയുക്ത നീക്കത്തിനൊടുവിൽ കൊല്ലപ്പെട്ടത് ഏഴ് ജയ്ഷെ മുഹമ്മദ് ഭീകരർ. ഇസ്രയേൽ ഗ്രൂപ്പിൽപ്പെട്ട ഭീകരരെയാണ് വധിച്ചത്. അവരുടെ കമാൻഡർ സൈഫുള്ള ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു.
2024 ഏപ്രിലിലാണ് ഭീകരർ ഇന്ത്യൻഭാഗത്തേക്ക് നുഴഞ്ഞുകയറിയത്. ഇവരെയെല്ലാം വധിച്ചതായി ഐ.ജി. ഭീംസെൻ ടുട്ടി വ്യക്തമാക്കി. സുരക്ഷാസേനയെ ആക്രമിക്കുകയും സാധാരണക്കാരെ അപായപ്പെടുത്തുകയും ചെയ്യുന്ന ഭീകരരായിരുന്നു ഇവരെന്ന് അദ്ദേഹം പറഞ്ഞു. സൈഫുള്ള ഉൾപ്പെടെയുള്ള സംഘത്തിലെ അവസാനത്തെ മൂന്നുപേരെ കിഷ്ത്വാറിലെ ചത്രു പ്രദേശത്തുവെച്ചാണ് വധിച്ചത്. ഭീകരശൃംഖലയെ പൂർണമായും തകർക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സൈന്യം, ജമ്മു-കശ്മീർ പോലീസ്, സി.ആർ.പി.എഫ്. എന്നിവർ ചേർന്ന് നടത്തിയ സംയുക്തനീക്കത്തിനൊടുവിലാണ് ഭീകരരെ വധിച്ചത്. തിരച്ചിലിനൊടുവിൽ വൻ ആയുധശേഖരവും പിടിച്ചെടുത്തിരുന്നു. ഏറ്റുമുട്ടലിൽ സേനയുടെ ടൈസൺ എന്ന നായക്കും പരിക്കേറ്റു. ഭീകരരുടെ ഒളിത്താവളങ്ങൾ ആദ്യമായി കണ്ടെത്തിയത് ടൈസണാണ്. നായ ഇപ്പോൾ ചികിത്സയിലാണ്. ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയാണ് ടൈസൺ.
2025 ഏപ്രിലിൽ മൂന്നുപേരെയും 2026 ഫെബ്രുവരി നാലിന് ആദിൽ എന്ന ഭീകരനെയും 21, 22 തീയതികളിൽ നടന്ന ഓപ്പറേഷനിൽ മറ്റുള്ള മൂന്നുപേരെയും വധിച്ചതായി സേന അറിയിച്ചു. 2024 ജൂലായിൽ നാല് സൈനികർ വീരമൃത്യു വരിച്ചതുൾപ്പെടെ ഒട്ടേറെ ആക്രമണങ്ങളിലെ മുഖ്യസൂത്രധാരനാണ് സൈഫുള്ള.
ജമ്മുവിനടുത്തുള്ള അഖ്‌നൂർ സെക്ടറിലെ ഉൾഗ്രാമത്തിൽനിന്ന് 5000 രൂപയുടെ പാക് കറൻസി നോട്ടും ഒരു യു.എസ്. ഡോളറും പതിച്ച രണ്ട് ബലൂണുകൾ പിടിച്ചെടുത്തു. ഖൗർ അതിർത്തിപ്രദേശത്തെ ഗുണാര ഗ്രാമത്തിൽ മരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു ബലൂണുകൾ.
Content Highlights: Security forces neutralize 7 Jaish-e-Mohammed terrorists in Kishtwar, J&K after 1.5-year operation. Discover details of the successful mission and key achievements.
Published: 24 Feb 2026, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented