ന്യൂഡൽഹി: അതിദാരിദ്ര്യം അന്ത്യോദയ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മാനദണ്ഡമല്ലെന്നും കേരളത്തെ സംസ്ഥാനസർക്കാർ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതുകൊണ്ട് സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിതരണത്തിൽ മാറ്റമുണ്ടാകില്ലെന്നും കേന്ദ്രസർക്കാർ.
ലോക്‌സഭാ ചോദ്യോത്തരവേളയിൽ എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നവംബർ ഒന്നിന് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, അന്ത്യോദയ- അന്നയോജന മാർഗരേഖപ്രകാരം അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ ഇതൊരു മാനദണ്ഡമല്ല. ഈ പ്രഖ്യാപനം കേരളത്തിന് ബാഹ്യ ധനകാര്യ ഏജൻസികളിൽനിന്നുള്ള സഹായധനം ലഭ്യമാക്കാൻ വഴിയൊരുക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം മന്ത്രാലയത്തിന്റെ ശ്രദ്ധയിലില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
നിതി ആയോഗ് 2023-ൽ പുറത്തുവിട്ട ബഹുമുഖ ദാരിദ്ര്യസൂചിക അനുസരിച്ച് 2015-’16-ൽ രാജ്യത്തെ ദരിദ്രരുടെ തോത് 24.85 ശതമാനമായിരുന്നത് 2019-’21-ൽ 14.96 ശതമാനമായി കുറഞ്ഞിരുന്നു. ഇതേ കാലയളവിൽ കേരളത്തിൽ ദരിദ്രരുടെ തോത് 0.70 ശതമാനത്തിൽനിന്ന് 0.55 ശതമാനമായി കുറഞ്ഞു. ബഹുമുഖ ദാരിദ്ര്യം സംബന്ധിച്ച രേഖയനുസരിച്ച് ദരിദ്രരുടെ തോത് 2013-’14 ൽ 29.14 ശതമാനമായിരുന്നത് 2022-’23-ൽ 11.28 ശതമാനമായി. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമുള്ള ഭക്ഷ്യധാന്യവിതരണം അതത് സംസ്ഥാനങ്ങൾ കൈമാറുന്ന ഗുണഭോക്തൃ പട്ടികയനുസരിച്ചാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Content Highlights: entral government clarifies that Kerala`s poverty-free declaration won`t affect food grain distribution.
Published: 04 Dec 2025, 02:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented