ബെംഗളൂരു: നാലുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ നാലുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. കര്‍ണാടക ദാവണഗെരെ സ്വദേശിനിയായ ഖദീറാ ബാനു ആണ് ബെംഗളൂരു രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഖദീറാ ബാനുവിനെ തെരുവുനായ ആക്രമിച്ചത്. വീടിനുള്ളില്‍ കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ വീട്ടിനുള്ളില്‍ കയറി കടിച്ചുകീറുകയായിരുന്നു. കുട്ടിയുടെ മുഖത്തും മറ്റു ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാലുമാസമായി കുട്ടിയെ രക്ഷിക്കാനായുള്ള ചികിത്സ തുടരുകയായിരുന്നുവെങ്കിലും ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു.
Content Highlights: A 4-year-old girl died of rabies four months after being bitten by a stray dog in Davanagere
Published: 19 Aug 2025, 09:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented