ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥും മകന്‍ നകുല്‍നാഥും ഉടന്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചേക്കും. 

To advertise here,

ശനിയാഴ്ചത്തെ കമല്‍നാഥിന്റെ ഡല്‍ഹി സന്ദര്‍ശനത്തിനു പിന്നാലെ നകുല്‍നാഥ് തന്റെ സാമൂഹികമാധ്യമ ബയോയില്‍നിന്ന് 'കോണ്‍ഗ്രസ്' എന്നത് ഒഴിവാക്കിയിരുന്നു. 

കോണ്‍ഗ്രസിലെ നിരാശരായ നേതാക്കള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന മധ്യപ്രദേശ് ബി.ജെ.പി. അധ്യക്ഷന്‍ വി.ഡി.ശര്‍മയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നകുലിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്.

അടുത്ത 48 മണിക്കൂറിനുള്ളില്‍ കമല്‍നാഥും നകുല്‍നാഥും ബി.ജെ.പിയില്‍ ചേരുമെന്നാണ് ഉന്നത ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.