ചണ്ഡീഗഢ്: ഹരിയാണ നിയമസഭയില്‍ വിശ്വസ വോട്ടെടുപ്പ് നടത്തണമെന്ന് അഭ്യര്‍ഥിച്ച് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയക്ക് കത്തെഴുതി ജെ.ജെ.പി. അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല. ഏഴ് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെയാണ് സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തിയിരുന്നത്. ഇതില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാരിന്റെ നിലനില്‍പ്പ്
പ്രതിസന്ധിയിലായത്.
അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്താനും ഭൂരിപക്ഷം തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നപക്ഷം സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും ദുഷ്യന്ത് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. എം.എല്‍.എമാരായ സോംബീര്‍ സാങ്വാന്, രണ്‍ധീര്‍ സിങ് ഗൊല്ലെന്‍, ധരംപാല്‍ ഗോണ്ടര്‍ എന്നിവരാണ് ബി.ജെ.പി. സര്‍ക്കാരിനുള്ള പിന്‍വലിച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിയത്.
2019-ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജെ.ജെ.പിയുമായി ചേര്‍ന്നാണ് ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിച്ചത്. അന്നത്തെ മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. 2024 മാര്‍ച്ചിലാണ് ബി.ജെപി.-ജെ.ജെ.പി. സഖ്യംപിരിയുന്നത്. പിന്നാലെ ഘട്ടര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയും നയാബ് സിങ് സൈനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയുമായിരുന്നു. 90 അംഗ ഹരിയാണ നിയമസഭയില്‍ പത്ത് അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്.
Content Highlights: jjp leader dushyant chautala writes governor demands floor test
Published: 09 May 2024, 01:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented