ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ജീവിതപങ്കാളി അനിത ഗോയല്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി അര്‍ബുദരോഗബാധിതയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച  നടക്കും. നരേഷ് ഗോയലും അര്‍ബുദരോഗത്തിന് ചികിത്സനടത്തിവരികയാണ്.

To advertise here,

ഭാര്യയുടെ ആരോഗ്യസ്ഥിതിയടക്കം പരിഗണിച്ച് നരേഷ് ഗോയലിന് കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന നരേഷ് ഗോയലിന് ബോംബെ ഹൈക്കോടതിയാണ് രണ്ടുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് നരേഷ് ഗോയലിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തത്. ആര്‍തര്‍റോഡ് ജയിലിലായിരുന്നു ഗോയല്‍. അനിതയും കേസില്‍ പ്രതിയായിരുന്നു.