പട്ന: ബിഹാർ തിരഞ്ഞെടുപ്പി ലെ ദയനീയമായ പ്രകടനത്തെ തുടർന്ന് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജൻ സുരാജ് പാർട്ടിയുടെ പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള എല്ലാ സംഘടനാ യൂണിറ്റുകളും ശനിയാഴ്ച പിരിച്ചുവിട്ടു. അടുത്ത ഒന്നര മാസത്തിനുള്ളിൽ പുതിയ യൂണിറ്റുകൾ രൂപവത്കരിക്കുമെന്ന് പാർട്ടി വക്താവ് സയ്യിദ് മസിഹ് ഉദ്ദീൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ മനോജ് ഭാരതിയുടെ അധ്യക്ഷതയിൽ പട്നയിൽ ചേർന്ന പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്നും പ്രസ്താവനയിൽ പറയുന്നു.
മുൻ കരസേനാ ഉപമേധാവി എസ്.കെ. സിങ്, മുൻ കേന്ദ്രമന്ത്രി രാമചന്ദ്ര പ്രസാദ് സിങ്, മുതിർന്ന അഭിഭാഷകൻ വൈ.വി. ഗിരി തുടങ്ങിയ പാർട്ടി നേതാക്കളോടൊപ്പം പ്രശാന്ത് കിഷോറും യോഗത്തിൽ സന്നിഹിതനായിരുന്നു.
"സംസ്ഥാനത്തെ 12 ഡിവിഷനുകളുടെയും ഉത്തരവാദിത്വം പാർട്ടി തങ്ങളുടെ മുതിർന്ന നേതാക്കളെ ഏൽപ്പിച്ചിട്ടുണ്ട്. അവർ കാര്യക്ഷമവും സജീവവുമായ ഒരു സംഘടനാ സംവിധാനം പുനർനിർമ്മിക്കും. പരാജയത്തിൻ്റെ കാരണങ്ങൾ കണ്ടെത്താൻ ഈ നേതാക്കളുടെ സംഘം വിപുലമായ ചർച്ചകൾ നടത്തുകയും, അച്ചടക്കമില്ലായ്മയോ വഞ്ചനയോ നടത്തിയ നേതാക്കൾക്കെതിരായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും,” പ്രസ്താവനയിൽ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. പാർട്ടിയുടെ ഭൂരിഭാഗം സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച പണം നഷ്ടപ്പെടുകയും ചെയ്തു.
Content Highlights: Prashant Kishor`s Jan Suraj Party dissolves all organizational units following a poor performance in Bihar elections. New structure to be formed within 1.5 months.
Published: 23 Nov 2025, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented