
പട്ന: ‘ആക്രമിക്കുന്നവരെ തിരിച്ചാക്രമിക്കുക മാത്രമല്ല ധീരത, ഭയന്നോടാതെ ഒപ്പമുള്ളവരെ സംരക്ഷിക്കലും ധീരതയാണ്’ -രാജ്യത്തെ നടുക്കിയ ജമുയിയിലെ സദാചാര ആക്രമണത്തിൽ, അക്രമത്തെ അതിജീവിച്ച് പെൺകുട്ടിക്കൊപ്പം ശക്തമായി നിലയുറപ്പിച്ച പത്താംക്ളാസുകാരന് സാമൂഹികമാധ്യമങ്ങളിലൂടെ ലഭിക്കുന്ന അഭിനന്ദങ്ങളാണിത്.
ബിഹാറിലെ ജമുയി ജില്ലയിൽ ആൺകുട്ടിയെയും പെൺകുട്ടിയെയും വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിച്ച സംഭവമാണ് സാമൂഹികമാധ്യമങ്ങളിൽ ചർച്ചാവിഷയമായത്, കൂടെപ്പഠിക്കുന്ന പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ആൺകുട്ടി മർദനമേറ്റുകൊണ്ട് ഒപ്പംനിന്നു. സംഘം ക്രൂരമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പ്രതിരോധിക്കാനും ഈ കുട്ടി ശ്രമിക്കുന്നുണ്ട്. അക്രമസമയത്ത് പതർച്ചയില്ലാതെ അചഞ്ചലമായി നിലകൊണ്ട കുട്ടിയെയും മാതാപിതാക്കളെയും കോൺഗ്രസ് ദേശീയ വക്താവ് ഡോ. പൂജ ത്രിപാഠി അഭിനന്ദിച്ചു.
ചൊവ്വാഴ്ചനടന്ന ഏറ്റുമുട്ടലിൽ നന്ദൻ യാദവ്, ഹരേറാം യാദവ് എന്നീ പ്രതികളെ ഏറ്റുമുട്ടലിൽ പരിക്കുകളോടെ പോലീസ് കീഴ്‌പ്പെടുത്തി. സെപ്റ്റംബർ 19-ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ചുപേർ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത മൂന്നുപ്രതികളെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവം ബിഹാറിന് നാണക്കേടാണെന്ന്, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ആരോപിച്ചു.
Content Highlights: A class 10 student in Bihar is receiving widespread appreciation for his extraordinary courage in protecting a girl and standing firm during a shocking moral policing attack in Jamui.
Published: 23 Sept 2026, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented