സാംബ (ജമ്മു കശ്മീർ): ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ശനിയാഴ്ച പാകിസ്താനിൽ നിന്നെന്ന് സംശയിക്കുന്ന ഡ്രോൺ കണ്ടതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. ചില്ല്യാരി ഗ്രാമത്തിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയിലെ ഇന്ത്യയുടെ പ്രദേശത്തിന് മുകളിലായാണ് ഡ്രോൺ കണ്ടത്. അന്താരാഷ്ട്ര അതിർത്തിക്കു മുകളിൽ കുറച്ചുസമയം പറന്ന ശേഷം ഇത് പാകിസ്താനിലേക്ക് മടങ്ങിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.
വിവരമറിഞ്ഞതോടെ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും പോലീസും സുരക്ഷാ സേനയും തിരച്ചിൽ നടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡ്രോൺ വഴി ആയുധങ്ങളോ മയക്കുമരുന്നോ എത്തിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
സാംബ ജില്ലയിലെ രാംഗഡ് സെക്ടറിലെ രത്തൻപുർ ഗ്രാമത്തിലെ ഇന്ത്യൻ പ്രദേശത്തിന് മുകളിൽ കുറച്ചുനേരം പറന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തേ സാംബയിലെ രാംഗഡ് സെക്ടറിലെ രത്തൻപുർ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ പ്രദേശത്തിന് മുകളിൽ കുറച്ചുസമയം പറന്ന ഡ്രോൺ പിന്നീട് പാകിസ്താനിലേക്ക് തിരികെ പോകുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ കഴിഞ്ഞ മേയ് മാസത്തിൽ ഇന്ത്യയും പാകിസ്താനും നാലു ദിവസത്തെ സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. ഈ സമയത്ത് ഇരു പക്ഷവും വ്യാപകമായി ഡ്രോണുകൾ വിന്യസിച്ചിരുന്നു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബിലും ജമ്മു കശ്മീരിലും ആയുധങ്ങളും മയക്കുമരുന്നുകളും എത്തിക്കാൻ പാകിസ്താൻ സ്ഥിരമായി ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്. ഇപ്പോൾ കണ്ടെന്ന് പറയുന്നവയും ഇത്തരത്തിൽ എത്തിയതാണെന്നാണ് പ്രഥമികമായ വിലയിരുത്തൽ.
Content Highlights: Suspected Pakistani drone sighted near Samba international border in Jammu & Kashmir. Security forces launched an extensive search operation to ensure no arms or drugs were dropped.
Published: 31 Jan 2026, 05:18 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented