
ജലന്ധര്‍: കോണ്‍ഗ്രസ് എം.പിയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പഞ്ചാബിലെ ജലന്ധര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ശിരോമണി അകാലിദള്‍ വിട്ടെത്തിയ ഇന്ദര്‍ ഇഖ്ബാല്‍ സിങ് അത്‌വാല്‍ സിങ്ങിനെയാണ് ബി.ജെ.പി. ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹം സഹോദരനൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
കോണ്‍ഗ്രസ് വിട്ട് തങ്ങള്‍ക്കൊപ്പം വന്ന സുശില്‍ കുമാര്‍ റിങ്കുവിനെയാണ് ആം ആദ്മി പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സന്തോക് സിങ് ചൗധരിയുടെ മരണത്തെത്തുടര്‍ന്നാണ് ജലന്ധറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ കമര്‍ജിത് കൗര്‍ ചൗധരിയേയാണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
2004 മുതല്‍ 2009 വരെ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ചരണ്‍ജിത് സിങ് അത്‌വാലിന്റെ മകനാണ് ഇന്ദര്‍ ഇഖ്ബാല്‍ സിങ് അത്‌വാല്‍. അദ്ദേഹത്തിന്റെ സഹോദരന്‍ ജസ്ജീത് സിങ് അത്‌വാലും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2019-ല്‍ ശിരോമണി അകാലിദള്‍- ബി.ജെ.പി. സഖ്യ സ്ഥാനാര്‍ഥിയായിരുന്ന അത്‌വാല്‍, 19,491 വോട്ടുകള്‍ക്ക് സന്തോക് സിങ് ചൗധരിയോട് പരാജയപ്പെടുകയായിരുന്നു.
ജലന്ധര്‍ വെസ്റ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന സുശില്‍ കുമാര്‍ റിങ്കു കഴിഞ്ഞ ഏപ്രില്‍ അഞ്ചിനായിരുന്നു ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പി. സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.
Content Highlights: Jalandhar Lok Sabha bypoll BJP Akali turncoat Inder Atwal candidate
Published: 13 Apr 2023, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented