ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ ജെ.ആര്‍.ഡി. ടാറ്റയ്ക്ക് ഇന്ദിരാ ഗാന്ധി എഴുതിയ കത്തു പങ്കുവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. 1978 ഫെബ്രുവരി ഒന്നിനാണ് എയര്‍ ഇന്ത്യ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ജെ.ആര്‍.ഡി. ടാറ്റയെ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ നീക്കിയത്.
1978 ഫെബ്രുവരിയില്‍, 1953 മാര്‍ച്ച് മുതല്‍ വഹിച്ചുവന്ന എയര്‍ ഇന്ത്യ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് അന്നത്തെ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ജെ.ആര്‍.ഡി. ടാറ്റയെ നീക്കി. അതിനു പിന്നാലെ ജെ.ആര്‍.ഡിയും അന്ന് അധികാരത്തിലില്ലാതിരുന്ന ഇന്ദിരാ ഗാന്ധിയും തമ്മില്‍ നടന്ന ആശയവിനിമയം ഇതാ എന്ന് പറഞ്ഞ് അവര്‍ എഴുതിയ കത്ത് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. ഇന്ദിര കൈപ്പടയിലായിരുന്നു കത്തെഴുതിയതെന്നും ജയറാം രമേശ് പറയുന്നു.
ജെ.ആര്‍.ഡി. ടാറ്റയെ ചെയര്‍മാസ്ഥാനത്തുനിന്ന് നീക്കിയതില്‍ ദുഃഖമുണ്ടെന്ന് ഇന്ദിര കത്തില്‍ പറയുന്നു. അദ്ദേഹത്തെ കുറിച്ചും എയര്‍ ഇന്ത്യയെ കുറിച്ചും അഭിമാനമുണ്ടെന്നും ഇന്ദിര വ്യക്തമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് കത്തെഴുതിയതില്‍ ഇന്ദിരയോട് ജെ.ആര്‍.ഡി. ടാറ്റ നന്ദി പ്രകടിപ്പിക്കുന്ന മറുപടിക്കത്തും ജയറാം രമേശ് പങ്കുവെച്ചിട്ടുണ്ട്.
content highlights: jairam ramesh shares letter written by indira gandhi to jrd tata after he sacked
Published: 09 Oct 2021, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented