ജയ്പുര്‍: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ എംഎല്‍എ പെന്‍ഷനുവേണ്ടി അപേക്ഷ നല്‍കി. 1993 മുതല്‍ 1998 വരെ രാജസ്ഥാനിലെ കിഷന്‍ഗഢ് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിയമസഭാംഗമായിരുന്നു അദ്ദേഹം. 2019 വരെ ധന്‍കറിന് എംഎല്‍എ പെന്‍ഷന്‍ ലഭിച്ചിരുന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണറായതോടെയാണ് അദ്ദേഹത്തിന് പെന്‍ഷന്‍ നിർത്തിയത്. പിന്നീട് അദ്ദേഹം ഉപരാഷ്ട്രപതിയുമായി
ഇക്കഴിഞ്ഞ ജൂലായ് 21-നാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. പിന്നാലെയാണ് തന്റെ എംഎല്‍എ പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ധന്‍കറിന്റെ അപേക്ഷയില്‍ നടപടികള്‍ ആരംഭിച്ചതായും ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ ദിവസം മുതലുള്ള പെന്‍ഷന്‍ അദ്ദേഹത്തിന് ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒരുതവണ എംഎല്‍എ സ്ഥാനത്തിരുന്നവര്‍ക്ക് പ്രതിമാസം 35,000 രൂപയാണ് രാജസ്ഥാനില്‍ ലഭിക്കുന്നത്. അധികതവണ എംഎല്‍എയായി തുടര്‍ന്നവര്‍ക്ക് കാലാവധിയും പ്രായവും അനുസരിച്ച് പെന്‍ഷന്‍ തുകയില്‍ വര്‍ധനയുണ്ടാകും. എഴുപത് വയസ്സ് കടന്നവര്‍ക്ക് 20 ശതമാനം അധികതുക ലഭിക്കും.
ധന്‍കറിന് ഇപ്പോള്‍ 74 വയസ്സാണ് പ്രായം. അദ്ദേഹത്തിന് 42,000 രൂപയോളം പെന്‍ഷനായി ലഭിക്കുമെന്നാണ് വിവരം.
Content Highlights: Former Vice President Jagdeep Dhankhar has applied for restoration of his MLA pension
Published: 30 Aug 2025, 09:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented