ന്യൂഡല്‍ഹി: യു.പി സര്‍ക്കാര്‍ തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യുന്നുണ്ടെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ആരോപണത്തില്‍ സ്വമേധയാ കേസെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഐ.ടി മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ (ഐസിഇആര്‍ടി) നേതൃത്വത്തിലാണ് അന്വേഷണം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

യോഗി സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തലിനൊപ്പം തന്റെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വരെ ഹാക്ക് ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ആരോപണം ഉന്നയിച്ചത്. യുപി സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നുവെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. യോഗി സര്‍ക്കാരിന് വേറെ ജോലിയൊന്നുമില്ലേയെന്നും പ്രിയങ്ക പരിഹസിച്ചിരുന്നു. 

യോഗി ആദിത്യനാഥ് തന്റെ ഫോണ്‍ കോളുകള്‍ ചേര്‍ത്തുന്നുണ്ടെന്നും എല്ലാ ദിവസവും വൈകുന്നേരം അദ്ദേഹം ഈ സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ് കേള്‍ക്കാറുണ്ടെന്നുമായിരുന്നു അഖിലേഷ് യാദവിന്റെ ആരോപണം. 

content highlights: IT ministry orders probe into Priyanka Gandhi's 'kids' Insta account hacked' allegation