ന്യൂഡൽഹി: ഇന്ത്യൻമഹാസമുദ്രത്തിൽ നാവികസേനയുടെ കരുത്ത് കൂട്ടാൻ INS അഞ്ജദീപ് എത്തുന്നു. ആന്റി-സബ്മറൈൻ യുദ്ധക്കപ്പൽ ആയ INS അഞ്ജദീപ് പ് ഫെബ്രുവരി 27-ന് ചെന്നൈ തുറമുഖത്ത് കമ്മിഷൻ ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ആണ് കപ്പൽ കമ്മിഷൻ ചെയ്യുന്നത്. എട്ട് ആന്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തേതാണിത്.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സാണ് ആണ് ഈ യുദ്ധ കപ്പൽ നിർമിച്ചത്. പ്രതിരോധ നിർമാണരംഗത്തെ സ്വയംപര്യാപ്തതയുടെ മറ്റൊരു ഉദാഹരണമാണ് ഈ യുദ്ധകപ്പൽ.
ഡോൾഫിൻ ഹണ്ടർ എന്ന വിശേഷണമുള്ള ഈ കപ്പലിന് 77 മീറ്റർ നീളമാണ് ഉള്ളത്. തീരപ്രദേശത്തിന് സമീപത്തുള്ള ശത്രു അന്തർവാഹിനികളെ കണ്ടെത്തി നിർവീര്യമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് ഈ കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
INS അഞ്ജദീപിൽ ഹൾ മൗണ്ടഡ് സോണാർ അഭയ് ഉൾപ്പെടെയുള്ള നൂതന തദ്ദേശീയ ആയുധങ്ങളും സെൻസറുകളും, ഭാരം കുറഞ്ഞ ടോർപ്പിഡോകളും, അന്തർവാഹിനികളെ തകർക്കാൻ കഴിയുന്ന റോക്കറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. കാർവാർ തീരത്ത് അഞ്ജദിപ് ദ്വീപിന്റെ പേരിൽ അറിയപ്പെടുന്ന ഈ യുദ്ധ കപ്പൽ ഇന്ത്യയുടെ വിശാലമായ സമുദ്ര താൽപ്പര്യങ്ങളും തീരദേശ സമീപനങ്ങളും സംരക്ഷിക്കാനുള്ള നാവികസേനയുടെ കഴിവ് ഗണ്യമായി വർദ്ധിപ്പിക്കും.
Content Highlights: INS Anjadip, India`s third anti-submarine warfare shallow water craft, to be commissioned on Feb 27.
Published: 23 Feb 2026, 06:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented